Section

malabari-logo-mobile

വള്ളിക്കുന്ന് കരുമരക്കാട്ടെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവിശ്യം; സമരം ശക്തമാക്കുന്നു

HIGHLIGHTS : പരപ്പനങ്ങാടി വള്ളിക്കുന്ന് കരുമരക്കാട് പുതുതായി തുടങ്ങിയ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന ആവിശ്യവുമായി നാട്ടുകാര്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫ...

പരപ്പനങ്ങാടി വള്ളിക്കുന്ന് കരുമരക്കാട് പുതുതായി തുടങ്ങിയ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന ആവിശ്യവുമായി നാട്ടുകാര്‍ തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനൊന്നാം ദിവസമാണ് കള്ള് ഷാപ്പ് പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തിയത് .

sameeksha-malabarinews

കരുമരക്കാട് പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം വേണ്ടെന്നു പറയുന്ന കള്ള് ഷാപ്പ് അവിടെ നിന്നും മാറ്റണമെന്നും ഈ സമരത്തിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടാവുമെന്നും കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു.
മാര്‍ച്ചിന് ശേഷം നടത്തിയ പ്രതിഷേധയോഗത്തില്‍ പ്രതിരോധസമിതി ചെയര്‍മാന്‍ കാവുക്കളത്തില്‍ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി പി അബ്ദുല്‍ റഹ്മാന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലത്തീഫ് കല്ലുടുമ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ ചെഞ്ചരൊടി, അനീഷ്, ബിന്ദു പുഴക്കല്‍, കൃഷ്ണന്‍ പാണ്ടികശാല, കടവത്ത് മൊയ്തീന്‍ കുട്ടി, എം കേശവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ മനോജ് കുമാര്‍ സ്വാഗതവും കെ വി രാജീവ് നന്ദിയും പറഞ്ഞു.
സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് പരപ്പനങ്ങാടി എക്‌സൈസ് ഓഫിസിന് മുമ്പില്‍ പോലീസ് തടഞ്ഞു.

വി എം കുഞ്ഞാലന്‍കുട്ടി, പി സകരിയ്യ, കെ വി സജീവ്, കുഞ്ഞാപ്പു, ടി പി ഗണേശന്‍, പി പി സെയ്ദലവി, പ്രതാപ് പുഴക്കല്‍, പി വി കോയ,
ടി പി സജു, ഐക്കര ബഷീര്‍, കല്പാലത്തിങ്ങല്‍ റസ്സാഖ്, പി മൊയ്തീന്‍ കുട്ടി, കണിയാളി മാധവി, റുബീന തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!