Section

malabari-logo-mobile

പ്രകൃതി സംരക്ഷണത്തിലൂടെയല്ലാതെ നമുക്ക് ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയില്ല; പി കെ കുഞ്ഞാലിക്കുട്ടി

HIGHLIGHTS : പ്രകൃതി സംരക്ഷണത്തിന് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി...

പ്രകൃതി സംരക്ഷണത്തിന് ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തിയ ‘പുഴയോര സംരക്ഷണവും പരിസ്ഥിതി പുന:സ്ഥാപനവും തൊഴിലുറപ്പ് പദ്ധതിയിലൂടെ’ എന്ന വിഷയത്തില്‍ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി സംരക്ഷണത്തിലൂടെയല്ലാതെ നമുക്ക് ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയില്ല. പുഴ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ട സമയമാണിത്. തൊഴിലുറപ്പ് പദ്ധതി പോലുള്ളവയില്‍ ഉള്‍പ്പെടുത്തി പുഴയുടെ തീര സംരക്ഷണം നടപ്പാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ മികവ് പുലര്‍ത്തിയ പോത്തുകല്ല്, വെട്ടം, ഊര്‍ങ്ങാട്ടിരി, മാറഞ്ചേരി പഞ്ചായത്തുകള്‍ക്കും പൊന്നാനി, പെരുമ്പടപ്പ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ എം.പി വിതരണം ചെയ്തു. രചനാ മത്സരങ്ങളില്‍ സമ്മാനം നേടിയ ജനപ്രതിനിധികളായ ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പിടി ഉസ്മാന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല മുഹമ്മദ്, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ ടീച്ചര്‍, ഉദ്യോഗസ്ഥരായ സി പത്മപ്രഭ, കെ ഉഷ, പി നിസാര്‍, അംഗങ്ങളായ അമ്പിളി ആശാരിപറമ്പില്‍, മൈമൂന പെരുമ്പത്ത്, ബീന ഇല്ലത്തുപറമ്പില്‍ എന്നിവര്‍ക്കുള്ള സമ്മാനവും എംപി നല്‍കി.

ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആമുഖ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, വി.സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ എസ്.സന്ദീപ്, പി.കെ അബ്ദുല്‍ ജബ്ബാര്‍, നിധീഷ് പി മധു എന്നിവര്‍ വിഷയമവതരിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!