ജില്ല മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വള്ളിക്കുന്നില്‍

വള്ളിക്കുന്ന്:മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ല മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വള്ളിക്കുന്നില്‍. അപ്പോളോ റൂറല്‍ കോച്ചിംഗ് സെന്ററിന്റേയും എം.വി.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ മൂന്ന് ഞായറാഴ്ച വള്ളിക്കുന്ന് എം.വി.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും.

കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്കും 1.1.2006 ന് ശേഷം ജനിച്ച കളിക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവര്‍ രാവിലെ ഒന്‍പത് മണിക്ക് മുമ്പായി സ്റ്റേറ്റ് വോളി ബോള്‍ അസോസിയേഷന്‍ അംഗീകരിച്ച മാതൃകയിലുള്ള വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രം ഫോട്ടോ പതിച്ച് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയത് സഹിതം ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ല വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാബു പാലാട്ട് അറിയിച്ചു. ഫോണ്‍: 9446671096. 9947492126

Share news
error: Content is protected !!
Scroll to Top