Section

malabari-logo-mobile

വള്ളിക്കുന്നില്‍ ഡ്യൂട്ടിക്കിടെ സെക്ടറല്‍ മജിസ്‌ട്രേറ്റിനെയും പോലീസുകാരനേയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി: വള്ളിക്കുന്ന് ആങ്ങാടിയില്‍ കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരിശോധനക്കെത്തിയ സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും പോലീസു കാരെയും ആക...

പരപ്പനങ്ങാടി: വള്ളിക്കുന്ന് ആങ്ങാടിയില്‍ കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരിശോധനക്കെത്തിയ സെക്ടറല്‍ മജിസ്‌ട്രേറ്റിനേയും പോലീസു കാരെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കദിയാടത്ത് വീട്ടില്‍ ഷറഫുദ്ദീനിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്യ്തത്.

കഴിഞ്ഞ 13 ാം തിയതി വൈകുന്നേരം നാലരയോടെ വള്ളിക്കുന്ന് , ആനങ്ങാടി ജംഗ്ഷനു സമീപം വച്ച് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ഹണി ലാല്‍ മാസ്‌ക് ധരിക്കാത്തതിന് പേരും വിലാസവും ചോദിച്ചതിന് പ്രതികള്‍ സെക്ടര്‍ മജിസ്‌ട്രേട്ടിനെ അസഭ്യം വര്‍ഷം നടത്തുകയും ഇത് ചോദ്യം ചെയ്ത ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷ് നെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

sameeksha-malabarinews

സംഭവത്തില്‍ കേസിലെ മറ്റൊരു പ്രതിയായ പരീച്ചന്റെ പുരക്കല്‍ ഹംസക്കോയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!