പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

പരപ്പങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന്‍ പിടിയില്‍. വള്ളിക്കുന്ന് മുണ്ടിയന്‍ കാവ് പറമ്പ് സ്വദേശി തെറാണി സബിന്‍ (21) നാണ് പിടിയിലായത്.

കരാട്ടെ അധ്യാപകനായ പ്രതി കരാട്ടെ പഠിക്കാന്‍ വന്ന കുട്ടിയെ പ്രണയം നടിച്ച് ബന്ധു വീട്ടിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലതവണ ഇതേ കാര്യം പറഞ്ഞു പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും മൊബൈലില്‍ പ്രതി എടുത്ത കുട്ടിയുടെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയു ചെയ്യുകയായിരുന്നു. ഇത് ്‌സഹിക്കവയ്യാതെ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ഇതെതുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top