പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി പരപ്പനങ്ങാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിച്ച അഷില്‍ ടിവിഎസ് .
22 വയസ്സുള്ള ഈ ചെറുപ്പക്കാരന്‍ മത്സരിക്കുന്നുത് നഗരസഭയിലെ എട്ടാം ഡിവിഷനിലാണ്. ബിടെക് പൂര്‍ത്തിയാക്കിയ അഷില്‍ കെഎസ് യുവില്‍ നിന്നാണ് കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് മത്സരരംഗത്തെത്തുന്നത്.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് നേതാവും കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ കരാര്‍ തൊഴിലാളിയുമായ ടീവി സുചിത്രന്റെ ഇളയ പുത്രനാണ് അഷില്‍ .1997 ഡിസംബര്‍ 04നാണ് അഷിലിന്റെ ജനനം. പരപ്പനങ്ങാടി എസ്എന്‍എംഎച്എസ്എസ്സില്‍ പ്ലസ് ടു പഠനശേഷം കുറ്റിപ്പുറം എം ഇ എസ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി .ഈ കാലയളവില്‍ പരപ്പനങ്ങാടി മണ്ഡലത്തില്‍ കെ എസ് യു ഭാരവാഹിയാവുകയും ചെയ്തു. സ്‌കൂള്‍ നാടകങ്ങളില്‍ സജീവ സാനിധ്യമായിരുന്ന അഷീല്‍ മികച്ച നടനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.
ഈ ഡിവിഷനില്‍ ഇടതു ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുന്നത് ഒ എം
വേണുഗോപാലാണ്. ബിജെപി സ്ഥാനാര്‍ത്ഥി ജയദേവന്‍ ആണ്.




