തദ്ദേശ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു. പ്രിസൈഡിംഗ്‌ ഓഫീസര്‍, കൗണ്ടിംഗ്‌ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക്‌ ദിവസം 600/- രൂപ വീതം ലഭിക്കും. പോളിംഗ്‌ ഓഫീസര്‍, കൗണ്ടിംഗ്‌ അസിസ്റ്റന്റ്‌ എന്നിവര്‍ക്ക്‌ 500/- രൂപ വീതമാണ്‌ ലഭിക്കുക. പോളിംഗ്‌ അസിസ്റ്റന്റിന്‌ 400/- രൂപ വീതവും പ്രതിഫലം ലഭിക്കും. ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്ക്‌ ഒരു സെഷന്‌ 750/- രൂപ വീതവും ബ്ലോക്കുതല ട്രെയ്‌നര്‍മാര്‍ക്ക്‌ സെഷന്‌ 500/- രൂപ വീതവും ലഭിക്കും. ഇത്‌ കൂടാതെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഫുഡ്‌ അലവന്‍സ്‌ ആയി പ്രതിദിനം 250/- രൂപയും അനുവദിക്കും

Share news
error: Content is protected !!
Scroll to Top