താനൂർ നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

താനൂർ; താനൂർ നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു  നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ നടക്കാവിൽ നടന്നു. വി അബ്ദുറഹിമാൻ എംഎൽഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ, സ്ഥാനാർത്ഥിയുടെ പേര് എന്ന ക്രമത്തിൽ.

1 എം പി സമീർ, 2പള്ളത്ത് പ്രസാദ്, 3 ജലീൽ ചേന്നല്ലൂർ, 4 റഹിയാനത്ത് മാളിയേക്കൽ, 5 കുട്ട്യാമാക്കാനകത്ത് ലുഖ്മാൻ, 7 ആർ കെ ഷരീഫ്, 8 മഞ്ജുള ജയേഷ് ഇടശ്ശേരി, 9 എ രാമകൃഷ്ണൻ, 10 കുന്നുമ്മൽ യൂസുഫ്, 11 കെപി ശിഹാബ്, 12 കമറുന്നീഷ നിസാർ, 13 പി ടി അക്ബർ, 14 രുക്മിണി സുന്ദരൻ,15 അഭിമന്യു, 16 റൂബി ഫൗസി,17 പാലേരി അസ്മാബി,18 സുചിത്ര,19 ആരിഫ സലിം, 20 റംല റഷീദ്,21 ഇ കുമാരി, 22 സക്കീന സലാം,23 രജിത സുനി, 24 ബീവിച്ചിന്റെ പുരക്കൽ സലാം, 25കുപ്പന്റെ പുരക്കൽ ജമീല, 26 മുഹമ്മദ് കാസിം, 27 റഹ്മത്ത് ഇസ്ഹാഖ്, 28 കുഞ്ഞുമോൾ, 29 വൈ പി അറഫാത്ത്, 31സാബിറ ഉസ്മാൻ, 32 കോട്ടിൽ സക്കീർ, 33 യു എൻ കാദർ, 34 സി കെ നാസർ, 35 ആയിഷ പൂതേരി, 36 എ കെ സിറാജ്, 37 കെ പി അബ്ദുറഹിമാൻ കുട്ടി, 38 അലീമ ഉസ്മാൻ, 39 ബീവിജ അസ്കർ, 40 സി പി ഇസ്ഹാഖ്, 41 കെ പി സമീറ, 43 ലീന വിജീഷ്, 44 മുഹമ്മദ് സറാർ.

പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സിപിഐ എം മുനിസിപ്പൽ സെക്രട്ടറി എം അനിൽകുമാർ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ് ബാബു, ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ലോക കേരള സഭാംഗം കുഞ്ഞാവുട്ടികാദർ, ലാമിഹ് റഹ്മാൻ, കോൺഗ്രസ് എസ് ബ്ലോക്ക് പ്രസിഡന്റ് എ വേലായുധൻ, ജനതാദൾ എസ് മുനിസിപ്പൽ സെക്രട്ടറി ബി സിദ്ധീഖ്, സി പി അശോകൻ, പി ഹംസക്കുട്ടി, പി ടി ഇല്യാസ് എന്നിവർ സംസാരിച്ചു. ഐഎൻഎൻ മുനിസിപ്പൽ സെക്രട്ടറി എ പി സിദ്ധീഖ് സ്വാഗതം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top