
കൽപ്പറ്റ : വാലന്റൈൻസ് ദിനത്തിൽ മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാലിലെ ഹോം സ്റ്റേയിൽ നടത്തിയ ലഹരി വിരുന്നിനിടെ മെത്താഫിറ്റമി നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. ചെന്നൈ കോടമ്പാക്കം സ്വദേശി രാജേഷ് (30), താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഷമീം (35) എന്നിവരെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷർഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഹോം സ്റ്റേയിൽ ഇൻസ്റ്റാഗ്രാം വഴി ആളുകളെ സംഘടിപ്പിച്ച് “സ്ട്രെയ്‌ഞ്ചേഴ്സ് പാർടി’ നടത്തുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റെയ്‌ഡ് നടത്തിയത്. സ്ട്രെയ്‌ഞ്ചേഴ്‌സ് പാർടിയിൽ പങ്കെടുത്തവർ, സംഘാടകർ, ഹോം സ്റ്റേ ഉടമകൾ എന്നിവരെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




