കോഴിക്കോട് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; യുവാവ് മരിച്ച നിലയില്‍;മുത്തശ്ശിയെ കൊല്ലാന്‍ ശ്രമിച്ചു

കോഴിക്കോട് :ചെലവൂരില്‍ ക്രൂരകൊലപാതകം. ബന്ധുക്കളായ പതിനാറുകാരിയെയും ഇരുപതുകാരനെും മരിച്ചനിലയില്‍ കണ്ടെത്തി.പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരില്‍ നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കള്ളന്‍ കയറിയതാണെന്നാണ് ആണ് ആദ്യം കരുതിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെലവൂര്‍ സ്വദേശിനി 16 കാരിയായ നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദിനാനാണ് ക്രൂരകൃത്യം ചെയ്തത്. യുവാവ് പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ട ഉടനെ അദിനാനെ മുകളിലെ നിലയില്‍ മുറിയില്‍ പൂട്ടിയിട്ടാണ് പതിനാറുകാരിയുമായി വീട്ടുകാര്‍ ആശുപത്രിയില്‍ പോയത്. മടങ്ങിയെത്തി മുറി തുറന്നപ്പോള്‍ യുവാവിന്റെ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അദിനാനെ വീട്ടില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും അദിനാന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയത് ഈ പെണ്‍കുട്ടിയായിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

അദിനാന്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ട് തുറന്നാണ് വീടിനകത്ത് കയറിയതെന്നാണ് വിവരം.കൂടാതെ വീട്ടിലെ സിസിടിവികള്‍ നശിപ്പിച്ച നിലയിലാണുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top