
കോഴിക്കോട് : ട്രെയിനിൽ അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ മാധവ് സദാശിവ് സാകത്ത് (20), സഞ്ജിത് ജയ്‌സിങ് ചവാൻ (36) എന്നിവരാണ് റെയിൽവേ പൊലീസിൻ്റെ പിടിയിലായത്.
തിങ്കൾ രാവിലെ നേത്രാവതി എക്സ്പ്രസ് കോഴിക്കോട് എത്തിയപ്പോഴാണ് പണവുമായി യുവാക്കൾ പിടിയിലായത്. കാരിയർമാരായി കടത്തിയ പണമാണ് പിടിച്ചത്. പ്രതികളെ ജെഎഫ്സിഎം(ഒന്ന്) കോടതിയിൽ ഹാജരാക്കി.
റെയിൽവേ എസ്ഐ സി പ്രദീപ്‌കുമാർ, എഎസ്ഐ ഷമീർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ പി ജോസ്, അഖിലേഷ്, റിനീത്, രമേശൻ, ആർപിഎഫ് സ്ക്വാഡംഗം അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




