
താനൂര്: കടയില് വച്ചുണ്ടായ വാക്കേറ്റം യുവാവ് ചില്ല് പാത്രം ഉപയോഗിച്ച് അടിച്ച് പരിക്കേല്പ്പിച്ചു. എളരാന് കടപ്പുറം സ്വദേശി സലിമി (54)ന്റെ കൈയ്ക്ക് ഗുരുതര പരിക്ക്. എടക്കടപ്പുറം സ്വദേശി തിത്തിരത്തിന്റെ പുരക്കല് അനസാ(48)ണ് പരിക്കേല്പ്പിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വഴക്കത്തെരുവ് കൂനന്പാലത്തിന്റെ സമീപത്തുള്ള കടയില് ഇരിക്കുമ്പോഴാണ് സലിമിനെതിരെ ആക്രമണമുണ്ടായത്. കടയിലെത്തിയ അനസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ചര്ച്ചകള് നടത്തിയപ്പോള് നിര്ത്താന് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തുടര്ന്നു നടന്ന ആക്രമണത്തില് സലീമിന്റെ കൈയിലെ ഞരമ്പുകള് അറ്റു. ഉടന് തന്നെ തിരൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാവാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യു




