
കോഴിക്കോട് : കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പണംവച്ച് ചീട്ടുകളിച്ച 10 പേർ പിടിയിൽ. പറമ്പിൽ ബസാർ സ്വദേ ശി മൻസൂർ (48), കല്ലായി സ്വദേശി മുഹമ്മദ് ഫാസിൽ (46), ചെട്ടിക്കുളം സ്വദേശി രാജീവ് (64), കതിരൂർ സ്വദേശി ഹാരിസ് (54), എരഞ്ഞിക്കൽ സ്വദേശി അസ്കർ അലി (49), കുരുവട്ടൂർ സ്വദേശി ബിജു (49), ഒളവണ്ണ സ്വദേശി മനോജ് കുമാർ (56), നെല്ലിക്കോ ട് സ്വദേശി വഹാബ് (48), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് റഫീഖ് (53), നടക്കാവ് സ്വദേശി ബോബി (53) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽനിന്ന് 45,440 രൂപ കണ്ടെടുത്തു.
കോട്ടപറമ്പ് ലാമിയാ കോംപ്ലക്സിന്റെ രണ്ടാംനിലയിലെ അടച്ചുപൂട്ടിയ മുറിയിൽ ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി പ്രതികളെ പിടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




