
ബത്തേരി : ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസി (36) നെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളി രാത്രിയോടെ രഹസ്യ വിവരത്തെ തുടർന്ന് മണിച്ചിറയിൽ ഇയാളുടെ വാടക ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാ വും 177.16 ഗ്രാം ഹാഷി ഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു.
മോഷണം, ലഹരിക്കേസുകളുൾപ്പെടെ നിരവധികേസുകളിലുൾപ്പെട്ടയാളാണ്.
ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ എം സന്തോഷ് മോൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




