Section

malabari-logo-mobile

വാളകം കേസില്‍ ഗണേഷ് കുമാറിന്റെ മൊഴി എടുത്തു

HIGHLIGHTS : തിരു : വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തില്‍ മുന്‍മന്ത്രി കെബി ഗണേഷ് കുമാറിന്റെ മൊഴി എടുത്തു. തിരുവനന്തപുരം സിബിഐ ഓഫീസില്‍ വിളിച്...

K B ganesh kumarതിരു : വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തില്‍ മുന്‍മന്ത്രി കെബി ഗണേഷ് കുമാറിന്റെ മൊഴി എടുത്തു. തിരുവനന്തപുരം സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു.

വാളകം കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനോടും ആര്‍ ബാലകൃഷ്ണപ്പിള്ളയോടും അടുപ്പമുള്ളവരെ സിബിഐ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗണേഷ് കുമാറില്‍ നിന്നും മൊഴി എടുത്തതെന്നാണ് സൂചന. അതേസമയം കേസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപ്പിള്ളയെ ചോദ്യം ചെയ്യാന്‍ അനേ്വഷണ സംഘം തയ്യാറായിട്ടില്ല.

sameeksha-malabarinews

അധ്യാപകനായ കൃഷ്ണകുമാറിനെ 2012 സെപ്റ്റംബര്‍ 29 ന് പുലര്‍ച്ചെയാണ് എംഎല്‍എ ജംങ്ഷന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം സ്‌കൂളില്‍ അധ്യാപകനായിരുന്നു കൃഷ്ണകുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റിന് കൃഷ്ണകുമാറിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും വധശ്രമമാണെന്നും ഭാര്യ മൊഴി നല്‍കി.

ഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം അനേ്വഷിച്ച ഈ കേസ് അനേ്വഷണ സംഘം അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുകയും പ്രതിപക്ഷ നേതാവ് വി എസ് അച്വുതാനന്ദന്‍, എംഎല്‍എമാരായ മുല്ലക്കര രത്‌നാകരന്‍, ഐഷ പോറ്റി എന്നിവരുടെ നിവേദനം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാന്‍ മന്ത്രി സഭ തീരുമാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!