Section

malabari-logo-mobile

മഹാവിഷ്ണുവായതിന്: ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്

HIGHLIGHTS : ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അനന്ദ്പൂര്‍ കോടതി ...

209-adverdhoniദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ അറസ്റ്റ് വാറണ്ട്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അനന്ദ്പൂര്‍ കോടതി ധോണിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തില്‍ ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ അഭിനയിച്ചിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ധോണി മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് വിഎച്ച്പി യുടെ നേതാവ് കോടതിയില്‍ പരാതി കൊടുത്തത്. ധോണിയെ മഹാവിഷ്ണുവായി ചിത്രീകരിച്ച് കൊണ്ടുള്ള ഈ പരസ്യത്തിന്റെ ചിത്രം ഒരു മാസികയുടെ മുഖചിത്രവുമായി വന്നിട്ടുണ്ട്.

sameeksha-malabarinews

അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് 3 തവണ ധോണിക്ക് സമന്‍സ് അയച്ചിട്ടും ധോണി ഹാജരാകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!