മഞ്ജുവും ഗീതുവും ഒന്നിക്കുന്നു

ngfkx1hfcfcsiമഞ്ജുവാര്യരും, നടിയും സുഹൃത്തും സംവിധായകയുമായ ഗീതുമോഹന്‍ദാസും ഒരുമിക്കുന്നു. മലയാളത്തിലല്ല ഹിന്ദി ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗീതുമോഹന്‍ദാസിന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ രാജീവ് രവിയായിരിക്കും ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുക. അതേ സമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടില്ല.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികളുടെ മുമ്പില്‍ ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയ മഞ്ജുവാര്യരെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മലയാളത്തിന് പുറമെ മറ്റെല്ലാ ഭാഷകളിലും മഞ്ജുവാര്യര്‍ ഇനി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top