ചെമ്മാട് കടകളില്‍ മോഷണം; അനേ്വഷണം ഊര്‍ജ്ജിതമാക്കി

theftതിരൂരങ്ങാടി : കഴിഞ്ഞ ദിവസം ചെമ്മാട്ടെ ചില ടെക്‌സ്റ്റൈല്‍സുകളില്‍ മോഷണം നടന്ന സംഭവത്തില്‍ അനേ്വഷണം ഊര്‍ജ്ജിതമാക്കി. ബ്ലോക് റോഡിലെ ദര്‍ശന ടെക്‌സ്റ്റൈല്‍സ് ,അമിഗോസ് പുരുഷ വസ്ത്രാലയം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ഇന്നലെ രാവിലെയാണ് മോഷണം നടന്നതെന്ന് ടെക്‌സ്റ്റൈല്‍സിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലായി. ഇരു കടകളില്‍ നിന്നും 2,000 രൂപയും ചില വസ്ത്രങ്ങളുമാണ് മോഷ്ടിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top