തിരൂരില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

tirurതിരൂര്‍ : ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയെന്ന് കരുതുന്ന 45 കാരനാണ് മരിച്ചത്. തിരൂര്‍ റെയില്‍വേസ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പാലം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ തട്ടിയതാകാം എന്നാണ് കരുതുന്നത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top