Section

malabari-logo-mobile

ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോ

HIGHLIGHTS : ക്രൊയേഷ്യയെ തകര്‍ത്ത് മെക്‌സിക്കോ ഫ്രീ ക്വാര്‍ട്ടറില്‍ കടന്നു. ക്രൊയേഷ്യയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തകര്‍ത്താണ് മെക്‌സിക്കോ ഫ്രീ ക്വാര്‍ട്ടറില്...

Mexicoക്രൊയേഷ്യയെ തകര്‍ത്ത് മെക്‌സിക്കോ ഫ്രീ ക്വാര്‍ട്ടറില്‍ കടന്നു. ക്രൊയേഷ്യയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തകര്‍ത്താണ് മെക്‌സിക്കോ ഫ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 7 പോയിന്റുമായി ബ്രസീലിന് പിന്നില്‍ രണ്ടാമതായാണ് മെക്‌സികോ ഫ്രീ ക്വാര്‍ട്ടറില്‍ പ്രേവേശിച്ചത്.

പൊരുതി മുന്നേറിയ ക്രൊയേഷ്യയെ കീഴടക്കാന്‍ മെക്‌സികോക്ക് വേണ്ടി വന്നത് 10 മിനിറ്റ് മാത്രം. ജയത്തോടെ ഫ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ കളത്തിലിറങ്ങിയ ഇരു ടീമുകളും വേഗതയാര്‍ന്ന നീക്കങ്ങളുമായി ആദ്യപകുതി ഗംഭീരമാക്കി. ഹെക്ടര്‍ ഹെരേര, ജിയോവാനി ഡൊസാന്‍ഡോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മെക്‌സിക്കന്‍ മുന്നേറ്റങ്ങള്‍. ഇതേ സമയം ലൂക്കാ മോഡ്രിച്ച#ായിരുന്നു ക്രെയേഷ്യന്‍ മുന്നേറ്റങ്ങളുടെ സൂത്രധാരന്‍.

sameeksha-malabarinews

72 ാം മിനിറ്റിലാണ് മെക്‌സികോ ആദ്യ ഗോള്‍ നേടിയത്. മെക്‌സിക്കന്‍ നായകന്‍ റാഫോ മാര്‍കെ്വസായിരുന്നു ഗോള്‍ നേടിയത്. മെക്‌സികോയെ പിന്നിലാക്കാന്‍ ക്രൊയേഷ്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒറീബേ പെരേല്‍റ്റയുടെ പാസില്‍ ഗോര്‍ഡാഡോയാണ് രണ്ടാമത്തെ ഗോള്‍ നേടിയത്. ഹാവിയര്‍ ഫെര്‍ണാണ്ടസിലൂടെയായിരുന്നു മൂന്നാമത്തെ ഗോള്‍ പിറന്നത്.

ക്രൊയേഷ്യക്ക് മുട്ട് മടക്കേണ്ടി വന്നെങ്കിലും മനോധൈര്യം വിടാതെയുള്ള താരങ്ങളുടെ കുതിപ്പ് 87ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!