പള്ളിപ്പടിത്തോട് നീര്‍ത്തട നിര്‍മാണം തുടങ്ങി

prd1മലപ്പുറം:താഴെക്കോട് ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലുള്‍പ്പെടുന്ന 400 ഹെക്റ്റര്‍ പ്രദേശത്തെ മണ്ണൊലിപ്പിനും ജലക്ഷാമത്തിനും പരിഹാരമായി 1.20 കോടി ചെലവില്‍ പള്ളിപ്പടിത്തോട് നീര്‍ത്തട പദ്ധതിയുടെ നിര്‍വഹണ നടപടികള്‍ തുടങ്ങി.
എം.ഐ.എ.മദ്രസയില്‍ നടന്ന ഗുണഭോക്തൃകമ്മറ്റി തിരഞ്ഞെടുപ്പ് നഗര വികസന ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. താഴെക്കോട് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.കെ. നാസര്‍, ജില്ലാ പഞ്ചായത്ത് അംഗമായ ഹജറുമ്മ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുനീറ ബഷീര്‍, കെ.യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷക പരിശീലന പരിപാടിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ചും മണ്ണ് ജല സംരക്ഷണത്തെക്കുറിച്ചും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ റ്റി. ഉസ്മാന്‍ വിശദീകരിച്ചു.

Share news
error: Content is protected !!
Scroll to Top