Section

malabari-logo-mobile

വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്‌: ‘ആ പതിനായിരത്തില്‍ ഞാനാണ് ഒന്നാമന്‍’ കേസെടുത്തിനെതിരെ ലീഗ് അണികളുടെ ക്യാംപയിന്‍

HIGHLIGHTS : ഈ കാംപയിനില്‍ മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പിഎംഎ സലാമും പങ്കാളിയായിട്ടുണ്ട്.

കോഴിക്കോട്; കഴിഞ്ഞ വ്യാഴാഴ്ച മുസ്ലീം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ഈ കേസിനെതിരെ സോഷ്യല്‍ മീഡിയാ കാംപയിനുമായി മുസ്ലീം ലീഗിന്റെ പ്രവര്‍ത്തര്‍. പതിനായിരത്തില്‍ ഒന്നാമന്‍ എന്ന കുറിപ്പോടെ റാലിയില്‍ പങ്കെടുത്ത ചിത്രങ്ങളും മൊബൈല്‍ നമ്പറും, അഡ്രസ്സുമടക്കമുള്ളവ വെളിപ്പെടുത്തിയാണ് ലീഗ് കാംപയിന്‍.

റാലിയില്‍ പങ്കെടുത്ത കണ്ടാലാറിയാവുന്ന പതിനായിരം പേരുടെ പേരിലാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്.

sameeksha-malabarinews

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനും അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഈ കാംപയിനില്‍ മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പിഎംഎ സലാമും പങ്കാളിയായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!