കോഴിക്കോട്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എംകെ മുനീര്‍ എംഎല്‍എ. മുസ്ലീം ലീഗ് മത സംഘടനയാണോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ചോദിച്ച പിണറായി വിജയനോട് തിരിച്ച് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റ് ആണോ എന്നാണ്.
ലീഗ് എന്തു ചെയ്യണമെന്ന എകെജി സെന്ററിന്‌റെ തിട്ടൂരം വേണ്ട. ഒരു വിഷയത്തിലും ലീഗ് അഭിപ്രായം പറയേണ്ട എന്ന ധാര്‍ഷ്ട്യം എകെജി സെന്ററില്‍ മതി. മുഖ്യമന്ത്രിക്ക് സ്ഥല ജല വിഭ്രാന്തിയെന്നും മുനീര്‍ പരിഹസിച്ചു.
കെഎം ഷാജി പറഞ്ഞ കാര്യത്തിന് ആവിശ്യമില്ലാത്ത വ്യാഖ്യാനം നല്‍കേണ്ടതില്ലെന്നും മുനീര്‍ പറഞ്ഞു. റിയാസിനെതിരായ വിമര്‍ശനത്തില്‍ അബ്ദുറഹ്മാന്‍ കല്ലായി ഖേദപ്രകടനം നടത്തിയതോടെ വിഷയം അവസാനിച്ചെന്നും മുനീര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തെ രാഷ്ട്രീയമായി നേരിടും സമരവുമായി മുന്നോട്ട് പോകുമെന്നും മുനീര്‍ പറഞ്ഞു.



