
താനൂർ :നിരന്തരം വാഹന അപകടം സംഭവിക്കുന്ന താനൂർ തിരൂർ റോഡിൽ ബോധവത്കരണവുമായി താനൂർ പോലീസ്. രാത്രി 11മണിമുതൽ റോഡിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കാണ് താനൂർ പോലീസും പോലീസ് വോളണ്ടിയർമാരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും വ്യാപാരികളും ചായ വിതരണം ചെയ്തും ബോധവത്കരണം നടത്തിയും വിടുന്നത്.
ഡിസംബർ 5നു തുടങ്ങിയ പരിപാടിയിൽ ഇതുവരെ രണ്ടായിരത്തിലധികം ഡ്രൈവർമാർക്ക് ചായയും ബിസ്‌ക്കറ്റും വിതരണം ചെയ്തു.
കൂടാതെ ബോധവത്കരണത്തിന്റെ ഭാഗമായി താനൂർ ഗവണ്മെന്റ് ഫിഷറീസ് സ്കൂളിൽ വിദ്യാർഥികൾക്ക് ആക്‌സിഡന്റ് സംബന്ധിച്ച് ഫോട്ടോ പ്രദർശനവും ട്രാഫിക് ബോധവത്കരണ ക്ലാസും നടത്തി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



