Section

malabari-logo-mobile

പിജി ഡോക്ടർമാർ സമരം തുടരുന്നു; സമരത്തിന് അധ്യാപകർ അടക്കം കൂടുതൽ സംഘടനകളുടെ പിന്തുണ

HIGHLIGHTS : PG doctors continue to strike; More organizations, including teachers, support the strike

സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗം അടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പി ജി ഡോക്ടർമാർ. ചർച്ചയ്ക്ക് വഴി ഒരുങ്ങാതെ സാഹചര്യത്തിലാണ് സമരം തുടരാനുള്ള തീരുമാനം. ഡോക്ടർമാരുടെ സമരം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജോലി ഭാരം കുറയ്ക്കാൻ 373 അക്കാദമിക് ജൂനിയർ റസിഡൻറ് ഡോക്ടർമാരെ നിയമിച്ച് സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് ആരോപിച്ചാണ് പിജി ഡോക്ടർമാർ സമരവുമായി മുന്നോട്ടുപോകുന്നത്.

സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിതവിഭാഗം ചികിത്സയിൽ നിന്ന് വിട്ടുനിൽക്കുന്നത് തുടരുമെന്ന് കെ എം പി ജി എ വ്യക്തമാക്കി. കോവിഡ് ചികിത്സ തടസ്സപ്പെടുത്തില്ല. വിവാദമായതിനെ തുടർന്ന് സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഹോസ്റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സർക്കുലർ പിൻവലിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ നടത്തുന്ന നിൽപ്പ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് നീണ്ടു.
ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നടത്തുന്ന സമരം പിൻവലിക്കാനുള്ള നടപടികൾ വേഗത്തിൽ കൈക്കൊള്ളണമെന്ന് മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ ജി എം എസ് ടി യെ സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാക്കുകയും ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് പിജി ഡോക്ടർമാർ. ഇനി ഒരു ചർച്ച ഇല്ലെന്ന നിലപാടിലാണ് സർക്കാർ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!