എണ്‍പതുകളിലെ നായികമാര്‍ ഒത്തുകൂടിയപ്പോള്‍

മലയാളസിനിമയുടെ എണ്‍പതുകളിലെ നായികമാര്‍ ഒത്തുകൂടി. രേവതി, ശോഭന, ലിസി, പാര്‍വ്വതി, മേനക, സുഹാസിനി, നദിയ തുടങ്ങി മലയാളത്തിന്റെ പ്രിയനായിക മാരെല്ലാം ഒത്തുകൂടിയത് നടന്‍ റഹ്മാന്റെ മകളുടെ വിവാഹത്തിനായിരുന്നു.

പഴയ സൗഹൃദക്കൂട്ടിത്തിന്റെ ഒത്തുകൂടല്‍കൂടിയായി മാറുകയായിരുന്നു കഴിഞ്ഞദിവസം നടന്ന റഹ്മാന്റെ മകള്‍ റുഷ്ദയുടെ വിവാഹ വേദി. വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്ങളുടെ സൗഹൃദം പങ്കിട്ട് ഇവര്‍ ഒത്തുകൂടുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറാറുണ്ട്.

നടി ലിസി ലക്ഷമിയാണ് സൗഹൃദകൂട്ടായ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top