Section

malabari-logo-mobile

കൈമാറ്റം ചെയ്യപ്പെട്ട വഖഫ് ഭുമി തിരിച്ചു നല്‍കുമെന്ന് കമറുദ്ധീന്‍ എംഎല്‍എ

HIGHLIGHTS : കാസര്‍കോട് : തൃക്കരിപ്പൂരില്‍ കൈമാറ്റം ചെയ്യപ്പെട്ട് വഖഫ് ഭുമി തിരികെ നല്‍കാമെന്ന് എംസി കമറുദ്ധീന്‍ എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റ്. ഈ ഭുമി അനധികൃതമാ...

കാസര്‍കോട് : തൃക്കരിപ്പൂരില്‍ കൈമാറ്റം ചെയ്യപ്പെട്ട് വഖഫ് ഭുമി തിരികെ നല്‍കാമെന്ന് എംസി കമറുദ്ധീന്‍ എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റ്. ഈ ഭുമി അനധികൃതമായിട്ടാണ് ഭൂമി കൈമാറിയെതെന്ന് വഖഫ് ബോര്‍ഡിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സമസ്ത മുഷാവറ യോഗത്തില്‍ വാങ്ങിയ ഭുമി തിരിച്ചുനല്‍കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചത്.

sameeksha-malabarinews

സമസ്ത കേരള ജംഇ്യ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാകമ്മറ്റിയുടെ കീഴിലുള്ള തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ്യ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്‌കൂള്‍ കെട്ടിടമടക്കം രണ്ട് ഏക്കറോളം ഭുമി എംസി കമറുദ്ധീന്‍ ചെയര്‍മാനും മുസ്ലീം ലീഗ് നേതാക്കള്‍ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു.

തുടര്‍ന്നാണ് മുഷവറ യോഗത്തില്‍ ഭുമി തിരിച്ചുനല്‍കാമെന്ന് എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റ് ഭാരവാഹികള്‍ ഈ നിലപാട് സ്വീകരിച്ചത്

ഭുമി വാങ്ങിയ സംഭവത്തില്‍ വഖഫ് ബോര്‍ഡ് എംഎല്‍എ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട് ഏഴുദിവസത്തിനകം വിശദീകരണം നല്‍കണം. വഖഫ് നിയമപ്രകാരം വഖഫ് ഭുമി കൈമാറ്റം ചെയ്യുന്നത് രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനില്‍ കുറ്റമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!