Section

malabari-logo-mobile

സിനിമാ സംവിധായകന്‍ സച്ചി അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകീട്ട് കൊച്ചിയില്‍

HIGHLIGHTS : കൊച്ചി:  മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചി എന്ന സച്ചിദാനന്ദന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് തൃശ്ശൂര്‍ ജൂബിലി മിഷന്...

കൊച്ചി:  മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചി എന്ന സച്ചിദാനന്ദന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇടുപ്പെല്ലില്‍ ശസ്ത്രക്രിയ കഴിഞ്ഞ ചികിത്സയിലായിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി ഇന്നലെ രാത്രി പത്തരമണിയോടെ വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

സച്ചിന്‍ അവസാനമായി സംവിധാനം ചെയ്ത പൃഥിരാജും ബിജുമേനോനും പ്രധാനകഥാപാത്രങ്ങളായ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. അനാര്‍ക്കലി എന്ന് ചിത്രവും സച്ചി സംവിധാനം ചെയ്തു.
സച്ചി-സേതു കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് മലയാളം ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2007ല്‍ ചോക്കളേറ്റ് എന്ന ചിത്രം ഈ കൂട്ടുകെട്ടിന്റെതാണ്. 2012 ല്‍ പുറത്തിറങ്ങിയ റണ്‍ ബേബി റണ്‍ ആണ് സച്ചി ആദ്യമായി ഒറ്റക്ക് തിരക്കഥ നിര്‍വ്വഹിച്ച ചിത്രം,
ഹൈക്കോടതിയില്‍ ക്രിമിനല്‍ വക്കീലായി പ്രാക്ടീസ് ചെയ്യവെയാണ് സച്ചിയുടെ സിനിമാ ലോകത്തേക്കുള്ള രംഗപ്രവേശം.
മൃതദേഹം ഇന്ന് വൈകീട്ട് മുന്ന് മണിയോടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഭാര്യ : സിജി

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!