തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരൂരങ്ങാടി : വെന്നിയൂര്‍ സ്വദേശി സൗദി അറേബ്യയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. വെന്നിയൂര്‍ കൊടിമരം സ്വദേശി കൊടവണ്ടി അബ്ദുല്‍ ജബ്ബാര്‍ (റിട്ട. എസ് ഐ)എന്നവരുടെ മകന്‍ മുഫീദ് (29) ആണ് വ്യാഴച്ച് ഉച്ചക്ക് മരണപെട്ടെത് .

റിയാദില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ഡോ.സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി.
ഭാര്യ ഫാത്തിമ ബിന്‍സിയ.
മാതാവ്.സഫിയ.സഹോദങ്ങള്‍: ജാസിം(ജിദ്ദ), മുന്‍ദിര്‍, മുഷറഫ്, ജവാദ് ,
കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹം. ഒരു മാസം നാട്ടില്‍ നിന്നതിനുശേഷം
ഒക്ടോബറിലാണ് റിയാദിലെക്ക് തിരികെ പോയത്.

Related Articles