district-five-positive-caseകോഴിക്കോട് ജില്ലയില്‍ ഇന്ന്് അഞ്ചു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 178 ആയി.
പോസിറ്റീവായവരില്‍ നാലു പേര്‍ വിദേശത്ത് ( കുവൈത്ത് – 1, സൗദി- 2, യൂ എ ഇ -1) നിന്നും ഒരാള്‍ ഒറീസ്സയില്‍ നിന്നും വന്നവരാണ്
1. ജൂണ്‍ 13നുള്ള സൗദിയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 52 വയസ്സുള്ള ചെലവൂര്‍ സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂണ്‍ 16ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍
ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു സ്രവപരിശോധന നടത്തുകയും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു..ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
2.ജൂണ്‍ 4നുള്ള ദുബൈയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 30 വയസ്സുള്ള ചേളന്നൂര്‍ സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 11ന് പ്രൈവറ്റ് ടാക്‌സിയില്‍ മറ്റൊരാളോടൊപ്പം വീട്ടിലേക്ക് പോയി. ജൂണ്‍ 15ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.അടുത്ത ദിവസം സ്രവപരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
3. ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 25 വയസ്സുള്ള മൂടാടി സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂണ്‍ 16ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു സ്രവപരിശോധന നടത്തുകയും അതിനുശേഷം കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
4. ജൂണ്‍ 4ന് ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 30 വയസ്സുള്ള തൂണേരി സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂണ്‍ 16 ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.അടുത്ത ദിവസം സ്രവപരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
5.മെയ് 30-ാം തീയതി ഒറീസ്സയില്‍ നിന്ന് മറ്റൊരാളോടൊപ്പം ലോറിയില്‍ എത്തിയ 40 വയസ്സുള്ള ഫറോക്ക് സ്വദേശിയാണ്. കോഴിക്കോട് നിന്ന് ഓട്ടോയില്‍ ഉച്ചക്ക് 2മണിയോടെ യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്വാറന്റൈനില്‍ കഴിഞ്ഞ വീട്ടില്‍ നിന്ന് ഓട്ടോയില്‍ ഉച്ചക്ക് മൂന്ന് മണിയോടെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവപരിശോധന നടത്തി. അതിനുശേഷം തിരുരങ്ങാടിയില്‍ നിന്ന് മറ്റൊരു ഓട്ടോയില്‍ ഫറോക്കിലുളള സ്വന്തം വീട്ടിലെത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചപ്പോള്‍ തന്നെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.




