സാനുവിനുവേണ്ടി തീപ്പാട്ടുവണ്ടിയുമായി ജെഎന്‍യു വിദ്യാത്ഥികള്‍

മലപ്പുറം: തീപ്പാട്ടുവണ്ടിയുമായി വി പി സാനുവിന്റെ സുഹൃത്തുക്കള്‍ പ്രചരണത്തില്‍. സുഹൃത്തും മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി പി സാനുവിനുവിനു വേണ്ടിയാണ് ജെ എന്‍ യു വിലെ സുഹൃത്തുക്കള്‍ തീപ്പാട്ടുവണ്ടിയുമായി പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്.

പതിനെട്ടോളം ഇന്ത്യന്‍ ഭാഷകളിലും സ്പാനിഷ്, അറബി തുടങ്ങി ആറോളം ഭാഷകളിലും ഇവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്.

തീപ്പാട്ടുവണ്ടി സംഘത്തില്‍ എഴുപതോളം പേരാണ് ഉള്ളത്. എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘം പരിപാടികള്‍ അവതരിപ്പിക്കും.

Related Articles