സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാശ്രമം

ദില്ലി: സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. കൈ ഞരമ്പുകള്‍ മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്.

കൈഞരമ്പുകള്‍ മുറിച്ച് രക്തമൊലുപ്പിച്ച് മാധ്യമs ങ്ങളുടെ ക്യാമറകള്‍ക്ക് മുന്നിലേക്ക് ഓടിവരികയായിരുന്നു ഇദേഹം. തുടര്‍ന്ന് അവിടെ നിലത്ത് വീഴുകയായിരുന്നു.

കൈയിലെ വെള്ളപേപ്പര്‍ ഉയര്‍ത്തിക്കാട്ടി ഇത് തനിക്ക് സുപ്രീം കോടതിയില്‍ നിന്ന് വന്ന വിധിയാണെന്നും ഈ കേസില്‍ തന്നെ അറിയിക്കാതെ പ്രതികൂല വിധി വന്നിരിക്കുന്നു മരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഇയാള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുതറിമാറാന്‍ ശ്രമിച്ച അദേഹത്തെ ബലമായി പിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles