മൈക്ക് അനൗണ്‍സ്മെന്റിന് ഫീസ് നല്‍കണം

മലപ്പുറം: ജില്ലയിലെ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് പ്രചരണത്തിനും യോഗങ്ങള്‍ നടത്തുന്നതിനായി മൈക്ക്
അനൗണ്‍സ്മെന്റ് ഉപയോഗിക്കുന്നുവെങ്കില്‍ അവയുടെ അനുമതിയ്ക്കായി നിശ്ചിത
ഫീസ് നല്‍കണം.

വാഹനങ്ങളില്‍ അല്ലാതെ നടത്തുന്ന മൈക്ക് അനൗണ്‍സ്മെന്റിന്
330 രൂപയാണ് നല്‍കേണ്ടത്. സഞ്ചരിക്കുന്ന വാഹനത്തിലാണ് ജില്ലയ്ക്കകത്ത്
മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതെങ്കില്‍ 555 രൂപയും സംസ്ഥാനത്ത്
മുഴുവനായി നടത്തുന്ന അനൗണ്‍സ്മെന്റിന് 5515 രൂപയും നല്‍കണം.

Related Articles