കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രചരണ രംഗത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും. ഇന്ന് വൈകീട്ട് 5.30 മണിയോടെ കോഴിക്കോട് ബീച്ചില്‍ തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി എന്‍ഡിഎയുടെ പൊതുസമ്മേളനത്തെ അഭിസംബന്ധോന ചെയ്യും.
കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെല്ലാം പൊതുസമ്മേളന വേദിയില്‍ ഉണ്ടാകും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ പ്രവര്‍ത്തകരായിരിക്കും സമ്മേളനത്തില്‍ പങ്കെടുക്കുക.
മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ അധ്യക്ഷനായ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് നരേന്ദ്രമോദി പ്രധാന വിഷയമായി തന്റെ പ്രസംഗത്തില്‍ ഉയര്‍ക്കാട്ടുമെന്നാണ് സൂചന.
ശബരിമലയില്‍ വെച്ച് ദര്‍ശനത്തിനെത്തിയ സ്ത്രീയ ആക്രമിച്ചകേസില്‍ റിമാന്‍ഡിലായിരുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.പ്രകാശ് ബാബുവിന് ഇന്നലെ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായിരുന്നു. ഇദേഹത്തിന്റെ പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കല്‍കൂടിയാകും ഈ പൊതുസമ്മേളനം.




