Section

malabari-logo-mobile

ഭാര്യ രശ്മിയുടെ കൊലപാതകം: ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

HIGHLIGHTS : കൊച്ചി : ബിജു രാധാകൃഷണന്റെ ആദ്യഭാര്യ രശ്മിയെ

കൊച്ചി : ബിജു രാധാകൃഷണന്റെ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തി എന്ന കേസില്‍ കീഴ്‌ക്കോടതി ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഈ കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്ന ബിജു രാധകൃഷ്ണനെയും, മാതാവ് രാജമ്മാളിനേയും ഹൈക്കോടതി വെറുതെ വിട്ടു.

2006 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകായിരുന്നു. കൊല്ലപ്പെട്ട രശ്മിയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിതീകരിച്ച് ബിജു അവിടെനിന്ന് മുങ്ങുകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചു നടത്തിയ അന്വേഷണത്തില്‍ രശ്മിക്ക് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തകായിരുന്നു എന്നായിരുന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

2014ല്‍ ജനുവരിയില്‍ ഈ കേസില്‍ കൊല്ലം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ബിജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിന് ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ പ്രതിയാണ് ബിജു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!