രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട് : പ്രചരണത്തിനിടെ കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജമോഹന്‍ ഉണ്ണിത്താന്‍ ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്. എഡിഎം ആണ് കാസര്‍കോട് ജില്ലാകളക്ടര്‍ ഡി. സജിത് ബാബുവിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടതുമുന്നിണി പാര്‍ലിമെന്ററി സെക്രട്ടറി ടിവി രാജേഷ് എംഎല്‍എയുടെ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴച് പയ്യന്നൂര്‍ അരവാഞ്ചലിലെ യുഡിഎഫ് പരിപാടിയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ ആചാരലംഘനം നടത്തിയ ദിവസം തന്റെ ഭാര്യ പൊട്ടിക്കരഞ്ഞെന്നും തന്റെ വീട് മരണവീടുപോലെയായെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെയാണെന്ന് ഇദ്ദേഹം പ്രസംഗിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരുന്നു.

എല്‍ഡിഎഫ് പരാതിയോടൊപ്പം വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ലിപിങ്ങുകളും നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top