Section

malabari-logo-mobile

കര്‍ണാടകയില്‍ ഇനി മലയാളിയായ യു.ടി ഖാദര്‍ സ്പീക്കര്‍

HIGHLIGHTS : UT Khader, a Malayali, was elected as Speaker in the Karnataka Legislative Assembly

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദറിനെ സ്പീക്കറായി തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ്.

ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടിപോകുമെന്ന് യുടി ഖാദര്‍ പറഞ്ഞു.എതിരാളികള്‍ ഇല്ലാത്തതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി. ചരിത്രത്തില്‍ ആദ്യമായാണ് കര്‍ണാടക നിയമസഭയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഒരു സ്പീക്കര്‍ ഉണ്ടാകുന്നത്.

sameeksha-malabarinews

കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള പള്ളത്ത് കുടുംബാംഗമായ യു ടി ഖാദര്‍ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയാണ്.

കാസര്‍ഗോഡ് സ്വദേശിയാണെങ്കിലും ഖാദറിന്റെ കുടുംബം വര്‍ഷങ്ങളായി മംഗളൂരുവിലാണ് താമസം. ഉപ്പള തുര്‍ത്തി സ്വദേശിയും മംഗളൂരു എംഎല്‍എയുമായിരുന്ന പിതാവ് യു ടി ഫരീദിന്റെ പാത പിന്തുടര്‍ന്നാണ് ഖാദര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിതാവിന്റെ മരണശേഷം 2007 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ആദ്യമായി അദേഹം നിയമസഭയിലെത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!