ചമ്രവട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

തിരൂര്‍:തിരൂര്‍ ചമ്രവട്ടം അങ്ങാടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശി സഫുവാന്‍ സഹദ് മുസ്ലിയാര്‍(25) ആണ് മരിച്ചത്. പൊന്നാനി പള്ളിയിലെ ജീവനക്കാരനായിരുന്നു.

ജോലി സ്ഥലത്തേക്ക് വരുന്നവഴിയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

പൊന്നാനി പുറങ്ങ് പള്ളിയിലും മദ്രസയിലുമാണ് സഫുവാന്‍ ജോലി ചെയ്തിരുന്നത്. പ്രഭാത നമസ്‌കാരത്തിന് ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോകും വഴിയായിരുന്നു അപകടം. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ സഫുവാനെ കോട്ടക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈമലശ്ശേരി സ്വദേശി മാത്തൂര്‍ വളപ്പില്‍ മമ്മികുട്ടിയുടെയും മൈമൂനയുടേയും മകനായ സഫുവാന്‍ രണ്ട് മാസം മുമ്പാണ് വിവാഹിതനായത്. സഹലയാണ് ഭാര്യ. ഇദ്ദേഹം കൈമലശ്ശേരി യൂണിറ്റ് എസ് വൈ എസ് ജോയിന്‍ സെക്രട്ടറിയാണ്.

ചമ്രവട്ടം മേഖലയില്‍ അപകടങ്ങള്‍ പതിവാകുന്നത് നാട്ടുകാരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

Share news
error: Content is protected !!
Scroll to Top