Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; റിസര്‍ച്ച് ഫോറം ഉദ്ഘാടനവും പുസ്തക നിരൂപണവും

HIGHLIGHTS : Calicut University News; Research Forum Inauguration and Book Review

റിസര്‍ച്ച് ഫോറം ഉദ്ഘാടനവും പുസ്തക നിരൂപണവും

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം റിസര്‍ച്ച് ഫോറം ‘പ്രോക്ഷോ’യുടെ ഉദ്ഘാടനവും പുസ്തക നിരൂപണവും പഠനവിഭാഗത്തില്‍ നടന്നു. പ്രൊഫ. പി.വി. രാമന്‍കുട്ടി റിസര്‍ച്ച് ഫോറം ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.വി. രാമന്‍കുട്ടി എഴുതിയ ‘മഹാഭാരതകഥ’ എന്ന പുസ്തകത്തെ നിരൂപണം ചെയ്ത് വി.എന്‍. നിഷ സംസാരിച്ചു. പ്രൊഫ. കെ.പി. കേശവന്‍, വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ്, പ്രൊഫ. കെ.കെ. ഗീതാകുമാരി, ഡോ. പി.ഐ. അജിതന്‍, യു.എം. ഹരീഷ്, കെ.വി. നീരജ്, കെ. ശരണ്യ, ടി. ലിനിഷ, പി. രശ്മി, പി. മുഹമ്മദ് ഷമീം എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

പരീക്ഷാ ഫലം

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക് ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, റീട്ടെയ്ല്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 24-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!