Section

malabari-logo-mobile

ബസ് സമരവുമായി മുന്നോട്ടെന്ന് ബസ് ഉടമകള്‍ ;സമരത്തെ ന്യായികരിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി

HIGHLIGHTS : Bus owners to go ahead with bus strike; Minister of Transport says that the strike cannot be justified

ജൂണ്‍ 7മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനം എന്ന് ബസ്സ് ഉടമകള്‍ . വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ബസ് ഉടമകള്‍ പണിമുടക്കുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗാതാഗത മന്ത്രിക്ക് സമരവുമായി ബന്ധപെട്ട നോട്ടിസ് നല്‍കി. എന്നാല്‍ മന്ത്രി ഇതുവരെ ബസ് ഉടമകള്‍ക്ക് വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ല.

വിദ്യാര്‍ത്ഥികളുടെ എസ് ടി ചാര്‍ജ് മിനിമം 5 രൂപയാക്കുക,അതുപോലെ വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ടികെറ്റ് നിരക്കിന്റെ പകുതിയാക്കുക, പെര്‍മിറ്റുകള്‍ പുതുക്കി നല്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പണിമുടക്കുമായി ബസ് സംയുക്ത സമിതി രംഗത്ത് വന്നിരിക്കുന്നത്.

sameeksha-malabarinews

എന്നാല്‍ ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് സമരത്തെ എതിര്‍ത്തു. ഒരു വര്‍ഷമായി ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ലായെന്നും അതിനാല്‍ ബസുടമകള്‍ പ്രഖ്യപിച്ച സരത്തെ ന്യായികരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!