HIGHLIGHTS : Hansika Motwani has denied the rumors circulating on her name
തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹന്‍സിക മൊത്വാനി. ഹന്‍സിക മൊത്വാനിയെ ഒരു തെലുങ്ക് നടന്‍ നിരന്തരമായി ശല്യപെടുത്തുന്നതായും തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നെന്നുമുള്ള താരത്തിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. എന്നാല്‍ തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലായെന്നും പറഞ്ഞു താരം തന്റെ സോഷ്യല്‍ മിഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. ഹന്‍സിക ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം ഒരു കാര്യം പറഞ്ഞതെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഇത്തരത്തില്‍ ഒരു കാര്യം താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ അച്ചടിക്കുന്നത് നിര്‍ത്തണമെന്നും പറഞ്ഞു കൊണ്ടാണ് ഹന്‍സിക തന്റെ ട്വിറ്റെറില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പെ പറഞ്ഞ കാര്യങ്ങള്‍ ദയവായി വസ്തുതാപരമായി പരിശോധിക്കണമെന്നും താരം പറഞ്ഞു. എന്നും രാത്രി ഡേറ്റിങ്ങിന് പോകാനും തന്നെ ശല്യം ചെയ്യുകയും ചെയ്ത ഒരു തെലുങ്ക് നടനെ ഹന്‍സിക ഉചിതമായ രീതിയില്‍ നേരിട്ടതിനെ കുറിച്ചായിരുന്നു വാര്‍ത്തകള്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു