HIGHLIGHTS : Not in hospital; By the grace of God there is nothing wrong with him; Suresh Gopi
താന്‍ ആശുപത്രിയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താരം വെളിപ്പെടുത്തി. ‘ഗരുഡന്‍ ‘ സിനിമയുടെ ലൊക്കേനില്‍ വെച്ച് സുരേഷ് ഗോപിയെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്ന് കണ്ടതോടെ താരം ആശുപത്രി വിട്ടതായിട്ടുമായിരുന്നു വാര്‍ത്ത.
ദൈവാനുഗ്രഹത്താല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും ഗരുഡന്‍ സിനിമയുമായുടെ ഇപ്പോഴത്തെ ലൊക്കേഷനായ യു സി കോളേജില്‍ ആണ് താനിപ്പോഴുള്ളതെന്നും സോഷ്യല്‍ മീഡിയയിലൂടെ സുരേഷ് ഗോപി അറിയിച്ചു.ഒപ്പം തനിക്ക് സുഖമില്ലെന്നറിഞ്ഞ വാര്‍ത്തയെ തുടര്‍ന്ന് തന്റെ സുഖ വിവരം അന്വേഷിച്ച് വിളിച്ചവര്‍ക്കും മെസ്സേജ് അയച്ചവര്‍ക്കും താരം നന്ദി അറിയിച്ചു. ഇതോടൊപ്പം ലൊക്കേഷനില്‍ നിന്നുള്ള താരത്തിന്റെ ഫോട്ടോയും പങ്കുവെച്ചു.

11 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന നവാഗതനായ അരുണ്‍ വര്‍മ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ ഗരുഡന്‍ ‘. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു