സിറിയയില്‍ സൈനിക നീക്കത്തിനിടെ ഐഎസ് തലവനെ വധിച്ചതായി അമേരിക്ക

വാഷിംഗ്ടണ്‍: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെ വധിച്ചതായി അമേരിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെയാണ് അബു ഇബ്രാഹിമിനെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വ്യാഴാഴ്ച നടന്ന സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അല്‍ ഹാഷിമി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്ക് പ്രസിഡന്റ് നന്ദി അറിയിച്ചു.
”നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മള്‍ ഐഎസിന്റെ തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചു,” ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൈനിക നീക്കത്തിനു ശേഷം എല്ലാ യുഎസ് സൈനികരും തിരിച്ചെത്തിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം ആക്രമണത്തില്‍ ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Share news
error: Content is protected !!
Scroll to Top