Section

malabari-logo-mobile

കണ്ണൂര്‍ വിസി പുനര്‍നിയമ പരാതിയില്‍ ലോകായുക്ത വിധി ഇന്ന്; മന്ത്രി ആര്‍. ബിന്ദുവിന് ഇന്ന് നിര്‍ണായകം

HIGHLIGHTS : Lokayukta verdict on Kannur VC re-appointment complaint today; Minister R. Today is crucial for Bindu

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പറയും. കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി.

ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് ഗോപിനാഥ് രവീന്ദ്രന്റെ പേര് നിര്‍ദേശിച്ചതെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി. എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജി ഭേദഗതി ചെയ്യാന്‍ കൂടുതല്‍ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെടും.

sameeksha-malabarinews

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് കത്തില്‍ ശുപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.  കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല പ്രൊപ്പോസ് എന്നെ ഉളളൂ, പ്രൊപോസല്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാം, ലോകായുക്ത വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!