Section

malabari-logo-mobile

എറണാകുളം എക്‌സിക്യുട്ടീവിലും, കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിലുമടക്കം 27 ട്രെയിനുകളില്‍ അണ്‍റിസേര്‍വ്ഡ് കോച്ചുകള്‍ വരുന്നു

HIGHLIGHTS : ചെന്നൈ; ദക്ഷിണ റെയില്‍വെയില്‍ 27 ട്രെയിനുകളില്‍ ജനറല്‍ അണ്‍ റിസര്‍വ്ഡ് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ അനുവദിച്ചതായി റെയില്‍വെ അറിയിച്ചു. നവംബര്‍ ഒന്ന...

ചെന്നൈ; ദക്ഷിണ റെയില്‍വെയില്‍ 27 ട്രെയിനുകളില്‍ ജനറല്‍ അണ്‍ റിസര്‍വ്ഡ് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ അനുവദിച്ചതായി റെയില്‍വെ അറിയിച്ചു.

നവംബര്‍ ഒന്ന് മുതല്‍ 23 ട്രെയിനിലും നവംബര്‍ പത്ത് മുതല്‍ നാല് ട്രെയിനിലുമാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചത്. ജനറല്‍ കോച്ചുകള്‍ അനുവദിച്ച ട്രെയിനുകളുടെ പേര് ചുവടെ (ബ്രാക്കറ്റില്‍ കോച്ചുകളുടെ എണ്ണം):

sameeksha-malabarinews

06326, 06325 കോട്ടയം-നിലമ്പൂര്‍-കോട്ടയം (അഞ്ച്), 06304, 06303 തിരുവനന്തപുരം എറണാകുളം തിരുവനന്തപുരം (നാല്), 06302, 06301 തിരുവനന്തപുരം-ഷൊര്‍ണൂര്‍-തിരുവനന്തപുരം (ആറ്), 06308 , 06307 കണ്ണൂര്‍-ആലപ്പുഴ- കണ്ണൂര്‍ (അഞ്ച്), 02627തിരുവനന്തപുരം-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം (നാല്), 06850 ,06849 രാമേശ്വരം-തിരുച്ചിറപ്പള്ളി-രാമേശ്വരം (നാല്), 06305, 06306 എറണാകുളം-കണ്ണൂര്‍-എറണാകുളം (ആറ്), 06308, 06307 കണ്ണൂര്‍-ആലപ്പുഴ – കണ്ണൂര്‍ (ആറ്), 06089, 06090 ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട (ആറ്), 06844, 06843 പാലക്കാട് ടൗണ്‍- തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ (ആറ്), 06607, 06608 കണ്ണൂര്‍- കോയമ്പത്തൂര്‍-കണ്ണൂര്‍ (നാല്), 06342, 06341 തിരുവനന്തപുരം- ഗുരുവായൂര്‍- തിരുവനന്തപുരം (നാല്), 06366 നാഗര്‍കോവില്‍9 കോട്ടയം (അഞ്ച്) എന്നീ ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചത്.

ഇതുകൂടാതെ 06324 , 06323 മംഗളൂരു- കോയമ്പത്തൂര്‍- മംഗളൂരു, 06321,06322 നാഗര്‍കോവില്‍- കോയമ്പത്തൂര്‍- നാഗര്‍കോവില്‍ ട്രെയിനുകളില്‍ നവംബര്‍ 10 മുതല്‍ നാല് സെക്കന്‍ഡ് ക്ലാസ് കോച്ച് വീതം അനുവദിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!