Section

malabari-logo-mobile

കോഴിക്കോട് കെഎസ് ആര്‍ടിസി ബസ് ടെര്‍മിനല്‍; റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വിദഗിധ സമിതിയെ നിയോഗിച്ചു

HIGHLIGHTS : expert committee study iit report on kozhikode ksrtc bus terminal

തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ എസ്. ഹരികുമാര്‍ (കണ്‍വീനര്‍), ഐഐടി ഖരഗ്പൂര്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. നിര്‍ജര്‍ ധംങ്, കോഴിക്കോട് എന്‍ഐടി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ പ്രൊഫ.ഡോ.ടി. എം. മാധവന്‍ പിള്ള, പൊതുമരാമത്തു വകുപ്പ്
ബില്‍ഡിംഗ്സ് ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് പ്രൊഫ. കെ. ആര്‍. ബിന്ദു എന്നിവര്‍ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!