Section

malabari-logo-mobile

ഖത്തര്‍ വേള്‍ഡ് കപ്പിന്റെ അംബാസിഡറാകാന്‍ ഡേവിഡ് ബക്കാം; ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍ നാഷനല്‍

HIGHLIGHTS : ദോഹ; 2022 ലോകകപ്പ് നടക്കുന്ന ഖത്തറിന്റെ അംബാസിഡാറാകനൊരുങ്ങി ഡേവിഡ് ബക്കാം. അടുത്ത പത്ത് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍...

ദോഹ; 2022 ലോകകപ്പ് നടക്കുന്ന ഖത്തറിന്റെ അംബാസിഡാറാകനൊരുങ്ങി ഡേവിഡ് ബക്കാം. അടുത്ത പത്ത് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വരുന്ന ലോകകപ്പിന്റെ മുഖം ബക്കാമായിരിക്കും. ഇതിനായി 150 മില്യണ്‍ യൂറോയുടെ കരാറിലാണ് ഒപ്പുവെച്ചതെന്ന് ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഖത്തറില്‍ നടക്കുന്ന മനുഷ്യാവകാശ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ബെക്കാമിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. ഖത്തറില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാരും സ്ത്രീകളും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ബക്കാം നിലപാട് വ്യക്തമാക്കണമെന്ന് ഇവര്‍ പറയുന്നു.

sameeksha-malabarinews

ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച് അതിനെ കുറിച്ച് സംസാരിക്കാന്‍ ബക്കാം തയ്യാറാകണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ യുകെ ഇപ്പോള്‍ അദ്ദേഹത്തോട് ആവിശ്യപ്പെട്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!