യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; നസീമും ശിവരജ്ഞിത്തും കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളേജിലെ വധശ്രമക്കേസില്‍ മുഖ്യ പ്രതികളായ ശിരജ്ഞിത്തും നസീമും കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പോലീസിനോട് സമ്മതിച്ചു. ആക്രമണത്തിന് കാരണമായത് പെട്ടന്നുള്ള പ്രകോപനം ആണെന്നാണ് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞത്.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ അഖിലിനെ കൊല്ലാനുള്ള ഉദ്ദേശത്തിലാണ് പ്രതികളെത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതെസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കോളേജിലെത്തി കലാപം നടത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സയില്‍ കഴിയുന്ന അഖിലും കൂട്ടരുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് പറഞ്ഞ പ്രതികള്‍ പെട്ടന്നുണ്ടായ പ്രകോപനമാണ് അഖിലിനെ ആക്രമിക്കാന്‍ കാരണ മെന്നും രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസിനോട് വ്യക്തമാക്കി.

അതെസമയം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷാ പേപ്പറുകളും സീലും കണ്ടെത്തിയ സംഭവത്തിലും പോലീസ് പ്രതികളെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top