ബിനോയ് ഡി എന്‍ എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല

മുംബൈ : ലൈംഗീക പീഡനക്കേസില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. തിനിക്ക് അസുഖമാണെന്നും അതുകൊണ്ട് രക്തസാമ്പിള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേര്ര് മാറ്റിവെക്കണം എന്നുമാണ് ബിനോയ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ബിനോയ് ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പരിശോധനയ്ക്കായി രക്തസാമ്പിള്‍ ഇന്ന് നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പിരശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്ന് കോടതി ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടിരുന്നു.

ബിനോയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗീക പീഡന പരാതിയില്‍ ബിനോയ്ക്ക് കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ചത്.

Share news
error: Content is protected !!
Scroll to Top