ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം കേരള നിയമസഭയിലേക്ക് തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച കോണ്‍ഗ്രസ് അംഗം ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും.

തൃക്കാക്കരയില്‍ ഉമ തോമസിലൂടെ ചരിത്ര വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്.

2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്.

Share news
error: Content is protected !!
Scroll to Top